ഒമിക്രോണിന്‌ തീവ്രത കുറവായിരിക്കും;‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ഒമിക്രോണിന്‌ തീവ്രത കുറവായിരിക്കും;‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ന്യൂഡൽഹി: കോവിഡ്‌ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോണിന്‌ തീവ്രത കുറവായിരിക്കുമെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒമിക്രോണിനെ പ്രതിരോധിക്കാന്‍ വാക്‌സിൻ എടുക്കുകയാണ് വേണ്ടത്‌. രണ്ട് ഡോസും സ്വീകരിക്കാത്തവര്‍ എത്രയും വേഗം വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. വേഗത്തിലുള്ള വാക്‌സിനേഷനും ഡെല്‍റ്റ വകഭേദവുമായുള്ള സമ്പര്‍ക്കത്തില്‍ സ്വാഭാവിക പ്രതിരോധശേഷി വര്‍ദ്ധിച്ചതും മൂലം ഒമിക്രോണിന്റെ തീവ്രത കുറവായിരിക്കുമെന്നാണു പ്രതീക്ഷയെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കുന്നു. ഇന്ത്യ ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളിലേക്ക്‌ ഒമിക്രോണ്‍ വ്യാപിക്കാം. അടുത്ത ദിവസങ്ങളിലോ ആഴ്‌ചകളിലോ കൂടുതല്‍ കേസുകള്‍ രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യുമെന്നാണ് നിഗമനം.


Post a Comment

വളരെ പുതിയ വളരെ പഴയ