സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ ബോധവത്ക്കരണം: ഫ്ലാഷ്മോബ് നടത്തി.

സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ  ബോധവത്ക്കരണം: ഫ്ലാഷ്മോബ്  നടത്തി.
കോട്ടയം: സ്ത്രീകൾക്ക് നേരെ  നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ഫ്ലാഷ് മോബ് അവതരിപ്പിച്ച് കോളേജ് വിദ്യാർത്ഥികൾ. ഉഴവൂർ ഐസിഡിഎസും സെന്റ് സ്റ്റീഫൻസ് കോളേജും  ചേർന്ന് ഉഴവൂർ ടൗണിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.  എൻഎസ്എസ് വളണ്ടിയർമാരായ 19 വിദ്യാർഥികൾ ചേർന്നാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ബൈജു ജോൺ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി. സ്റ്റീഫൻ, ജില്ലാ പഞ്ചായത്തംഗം പി. എം. മാത്യു, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡോ: സിന്ധുമോൾ ജേക്കബ്, പഞ്ചായത്തംഗം സിറിയക് കല്ലട, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സിഡിപിഒ  ടിൻസി, എൻ.എൻ.എസ്. കോർഡിനേറ്റർ  ടീന, ഐ സി ഡി എസ് ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു. 



Post a Comment

വളരെ പുതിയ വളരെ പഴയ