ജയലളിതയുടെ അഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു.

ജയലളിതയുടെ അഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു.


ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ അഞ്ചാം ചരമവാർഷിക ദിനം അണ്ണാ ഡി.എം.കെയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഇതോടനുബന്ധിച്ച്​ ചെന്നൈ മെറീന കടൽക്കരയിലെ ജയലളിത സമാധി പുഷ്പാലംകൃതമാക്കി. പാർട്ടി കോ ഓഡിനേറ്റർ ഒ. പന്നീർശെൽവം, ജോ. കോ ഓഡിനേറ്റർ എടപ്പാടി കെ. പളനിസാമി എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികളും ജനപ്രതിനിധികളും പ്രവർത്തകരും പുഷ്​പാജ്ഞലിയർപിച്ചു. തുടർന്ന്​ നേതാക്കളും പ്രവർത്തകരും പ്രതിജ്ഞ ചൊല്ലി. ഒ. പന്നീർ​ശെൽവം പ്രതിജ്ഞാ വാചകം ചൊല്ലി.

     സംസ്​ഥാനത്തി​ൻ്റെ വിവിധ ഇടങ്ങളിൽ ജയലളിതയുടെ ചിത്രം വെച്ച്​ അലങ്കരിച്ച്​ അനുസ്​മരണ പരിപാടികൾ സംഘടിപ്പിച്ചു. മിക്കയിടങ്ങളിലും അന്നദാനവും നടന്നു. 2016 ഡിസംബർ അഞ്ചിനാണ്​ ജയലളിത അന്തരിച്ചത്​ എന്നാണ് റിക്കോർഡുകൾ.

Post a Comment

വളരെ പുതിയ വളരെ പഴയ