രണ്ടാം ഡോസ് വാക്സിനെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം.
തിരു.: സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിനെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം. തദ്ദേശഭരണ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി വാര്‍ഡ് തലത്തില്‍ പരിശോധന നടത്തി പട്ടിക തയ്യാറാക്കണമെന്നാണ് ഉത്തരവ്.
വാക്സിനെടുക്കാത്തവര്‍ക്ക് നിര്‍ബന്ധമായും വാക്സിന് നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വാക്സിനെടുക്കുന്നതിനായി വാര്‍ഡ് തലത്തില്‍ ക്യാമ്പയിന് സംഘടിപ്പിക്കണമെന്നും ഓരോ ആശാ വര്‍ക്കറും അവരുടെ പ്രദേശത്ത് രണ്ടാം ഡോസ് വാക്സിന് ലഭിക്കാത്തവരുടെ പട്ടിക തയാറാക്കണം. ഇവര്‍ക്കായി വാക്സിനേഷന് ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യണമെന്നും നിർദ്ദേശത്തിലുണ്ട്.
നഗരപ്രദേശങ്ങളില്‍ ഒരു ആശാ വര്‍ക്കര്‍ മാത്രമുള്ള വാര്‍ഡുകളില്‍ പ്രത്യേക ചുമതലക്കാരെ നിയോഗിക്കണം. എല്ലാവരും നിര്‍ബന്ധമായും രണ്ടാം ഡോസ് സ്വീകരിച്ചുവെന്ന് ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ