യുവാവ് കയത്തിൽ മുങ്ങി മരിച്ചു.
കോട്ടയം: തീക്കോയിയിൽ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി അജിൻ ഇ. ജി. ആണ് മരിച്ചത്. തീക്കോയി കരിമ്പൻ കയത്തിലാണ് അപകടം.
തിടനാട്ടിലുള്ള ബന്ധു വീട്ടിലെത്തിയതായിരുന്നു അജിൻ.
ബന്ധുക്കൾക്കൊപ്പം കയത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി താഴുകയായിരുന്നു. ബന്ധുവിന്റെ ഉടമസ്ഥതയിൽ തീക്കോയിലുള്ള തോട്ടത്തിന് അടുത്താണ് കയം.
إرسال تعليق