ഉപതെരഞ്ഞെടുപ്പ് പോളിംഗ് ശതമാനം; മാഞ്ഞൂരിൽ 73.79 %, കാണക്കാരിയിൽ 72.85.
കോട്ടയം: കാണക്കാരി ഗ്രാമ പഞ്ചായത്തിലെ കളരിപ്പടി (വാർഡ് 9), മാഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ മാഞ്ഞൂർ സെൻട്രൽ (വാർഡ് 12) എന്നീ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി.
കളരിപ്പടി (വാർഡ് 9)യിൽ 72.85 ശതമാനമാണ് പോളിംഗ്. 1326 വോട്ടർമാരിൽ 966 പേർ വോട്ടു ചെയ്തു. ഇതിൽ 480 പുരുഷന്മാരും 486 സ്ത്രീകളുമുൾപ്പെടുന്നു.
മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് മാഞ്ഞൂർ സെൻട്രലിൽ (വാർഡ് 12) 73.79 ആണ് പോളിംഗ് ശതമാനം. 1656 വോട്ടർമാരിൽ 1222 പേർ വോട്ടു ചെയ്തു. ഇതിൽ 594 സ്ത്രീകളും 628 പുരുഷന്മാരും ഉൾപ്പെടുന്നു.
വോട്ടെണ്ണൽ നാളെ (ഡിസംബർ 8 ) രാവിലെ 10ന് അതത് ഗ്രാമ പഞ്ചായത്തു ഹാളുകളിൽ നടക്കും.
(കെ.ഐ.ഒ.പി.ആർ. 2849/21)
ചൈൽഡ് വെൽഫെയർ കമ്മിറ്റി;
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാഘടകങ്ങളായ ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലും ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലും അടുത്ത മാർച്ചിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ ചെയർപേഴ്സന്റെ ഒരു ഒഴിവും മെമ്പർമാരുടെ നാല് ഒഴിവുകളുമാണുള്ളത്. ജില്ലകളിലെ ജുവനൈൽ ജസ്റ്റിസ് ബോർഡുകളിൽ സോഷ്യൽ വർക്കർ മെമ്പർമാരുടെ രണ്ട് ഒഴിവുകൾ വീതമുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനം ഗസറ്റിലും വനിതാശിശുവികസന വകുപ്പിന്റെ (wcd.kerala.gov.in) വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ഡിസംബർ 24ന് വൈകിട്ട് അഞ്ചിന് മുമ്പ് വനിതാശിശുവികസന ഡയറക്ടർ, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജയിൽ കഫെറ്റീരിയയ്ക്ക് എതിർവശം, പൂജപ്പുര, തിരുവനന്തപുരം- 695012 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
(കെ.ഐ.ഒ.പി.ആർ. 2850/21)
إرسال تعليق