വിളക്കിത്തല നായർ സമാജം 67-മത് വാർഷിക പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും ചൊവ്വാഴ്ച.

വിളക്കിത്തല നായർ സമാജം  67-മത് വാർഷിക പ്രതിനിധി സമ്മേളനവും  തെരഞ്ഞെടുപ്പും ചൊവ്വാഴ്ച.
ചങ്ങനാശ്ശേരി: വിളക്കിത്തല നായർ സമാജം 67-മത് വാർഷിക പ്രതിനിധി  സമ്മേളനവും തെരഞ്ഞെടുപ്പും ഡിസംബർ 7 ചൊവ്വാഴ്ച ചങ്ങനാശ്ശേരി പെരുന്ന ശിവഗംഗ ഓഡിറ്റോറിയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രാവിലെ 8:30 മുതൽ നടത്തപ്പെടുന്നു.  സമാജം പ്രസിഡന്റ്‌ എൻ. മോഹനൻ അദ്ധ്യക്ഷത വഹിക്കും. സമാജം രക്ഷാധികാരി എം. പി. വാസുദേവൻ ഉൽഘാടനം ചെയ്യും.  സമാജം വൈസ് പ്രസിഡന്റ്‌ കെ. സുരേഷ്‌കുമാർ, ജനറൽ സെക്രട്ടറി അഡ്വ. ടി. ടി. ബിജു തുടങ്ങിയവർ പ്രസംഗിക്കും.

Post a Comment

أحدث أقدم