വഴി തടഞ്ഞ് സിനിമയുടെ ചിത്രീകരണം നടത്തിതിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്.

വഴി തടഞ്ഞ് സിനിമയുടെ ചിത്രീകരണം നടത്തിതിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്.
കാഞ്ഞിരപ്പള്ളി: വഴി തടഞ്ഞ് സിനിമയുടെ ചിത്രീകരണം നടത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്. കുന്നുംഭാഗത്ത് പൃഥ്വിരാജിനെ നായകനാക്കി, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. വഴി തടത്ത് ചിത്രീകരണം നടത്തുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരാണ്  പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചത്.
       കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് റോഡിൽ ഗതാഗതം തടസ്സപ്പെടുത്തി സിനിമ ചിത്രീകരണം നടക്കുന്നതിനിടെ ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിക്ഷേധവുമായി എത്തിയത്. എന്നാൽ, ഷൂട്ടിംഗ് സ്ഥലത്തുണ്ടായിരുന്ന മറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ ഇത് തടയുകയും  തുടർന്ന് പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ആയിരുന്നു. സിനിമ താരം ജോജു ജോർജിനെതിരെ മുദ്രാവാക്യം വിളിച്ചാണ് കോൺഗ്രസ് പ്രവർത്തകർ ഷൂട്ടിങ് സ്ഥലത്തേക്ക് മാർച്ച് നടത്തിയത്.

Post a Comment

വളരെ പുതിയ വളരെ പഴയ