മടങ്ങിയെത്തിയ പ്രവാസികൾക്ക് തൊഴിൽ കേണ്ടെത്താൻ പിന്തുണ ; മന്ത്രി വി. എൻ. വാസൻ.

മടങ്ങിയെത്തിയ പ്രവാസികൾക്ക് തൊഴിൽ കേണ്ടെത്താൻ പിന്തുണ ; മന്ത്രി വി. എൻ. വാസൻ.
പ്രവാസജീവിതം അവസാനിപ്പിച്ച്‌ മടങ്ങിയെത്തിയവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പൂര്‍ണ്ണപിന്തുണ നല്‍കുമെന്ന് സഹകരണ - രജിസ്‌ട്രേഷന്‍ മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷനും നോര്‍ക്ക റൂട്ട്‌സും ചേര്‍ന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത പദ്ധതിയുടെ ഉദ്ഘാടനവും വായ്പാ വിതരണവും നടത്തുകയായിരുന്നു അദ്ദേഹം.
     കോവിഡ് പ്രതിസന്ധിക്ക്‌ പുറമേ, വിസാകാലാവധി തീര്‍ന്നും പ്രവാസികള്‍ നേരിടുന്ന തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒറ്റയ്‌ക്കോ കൂട്ടായോ തൊഴില്‍സംരംഭം ആരംഭിച്ച്‌ വരുമാനം നേടാന്‍ അവസരമുണ്ടാകും. ക്ഷേമനിധി പദ്ധതി, നോര്‍ക്കയുമായി ചേര്‍ന്നുള്ള വിവിധ പദ്ധതികള്‍, പ്രവാസികള്‍ക്കായുള്ള സഹകരണ സംഘങ്ങള്‍ എന്നിങ്ങനെ നിരവധി സംവിധാനങ്ങളും സജ്ജമാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. പദ്ധതിയില്‍ അപേക്ഷിച്ച 54 പേരില്‍ 25 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം ആദ്യ ഗഡുവായി മന്ത്രി വിതരണം ചെയ്തു.



Post a Comment

വളരെ പുതിയ വളരെ പഴയ