മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ്‌ അന്തരിച്ചു.

മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ്‌ അന്തരിച്ചു.
പാലാ: ജലവിഭവ വകുപ്പ്‌ മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ്‌ ചക്കാമ്പുഴ ചെറുനിലത്ത്ചാലിൽ സി. ടി. അഗസ്റ്റിൻ (കൊച്ചേട്ടൻ, 78) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്‌ച രാവിലെ 10ന് ചക്കാമ്പുഴ ലോരേത്ത് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ ലീലാമ്മ നിലമ്പൂർ ഞാവള്ളിൽ വിലങ്ങുപാറ കുടുംബാംഗം. മറ്റു മക്കൾ: റീന ജോണി, റിജോഷ് അഗസ്റ്റിൻ. മരുമക്കൾ: റാണി റോഷി (അകത്തുപറമുണ്ടയിൽ), ജോണി (ആക്കട്ടുമുണ്ടയ്ക്കക്കൽ, ഭരണങ്ങാനം), ടിനു റിജോഷ് (ചാലായ്ക്കപ്പറമ്പിൽ, ഇത്തിത്താനം). പരേതന്റെ  ഏക സഹോദരി: സി. റോസ് തോമസ്, എസ്.‌ എച്ച്.‌ ഉജ്ജയിൻ, മധ്യപ്രദേശ്.

Post a Comment

أحدث أقدم