മണ്ണെണ്ണ വിലവർദ്ധനവ് പിൻവലിക്കണം; ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ്.
കോട്ടയം: പാചകവാതകത്തിന്റെ വില വർദ്ധനവിൽ നട്ടം തിരിഞ്ഞ ഉപഭോക്താക്കൾക്ക് മണ്ണെണ്ണയുടെ വില വർദ്ധനവ് താങ്ങാനാവുന്നത് അല്ലെന്ന് ജില്ലാ ഭക്ഷ്യോപദേശക വിജിലൻസ് സമതി അംഗം എബി ഐപ്പ്. പാചക വാതകത്തിന്റെ വില വർദ്ധനവോടെ നാട്ടിൻപുറങ്ങളിൽ നിരവധി ആളുകളാണ് വിറക് അടുപ്പിലേക്ക് തിരിഞ്ഞത്. എന്നാൽ, തുടർച്ചയായ മഴ, ഉണങ്ങിയ വിറകിന്റെ ലഭ്യത ഇല്ലാതാക്കിയതോടെ വിറകിന്റെ വിലയും കുത്തനെ ഉയർന്നു റബറിന്റെ കെട്ടു വിറകിന്റെ വില അമ്പതു രൂപായിൽ നിന്ന് തൊണ്ണൂറു രൂപ ആയിട്ടാണ് വർദ്ധിച്ചത്. തടിമില്ലുകളിൽ നിന്ന് കിട്ടുന്ന പോറോട്ട് വിറകിനും വില ഇരട്ടിയായി. അധികം വിറകുകൾ ഉണങ്ങി സൂക്ഷിക്കാനുള്ള സ്ഥലപരിമിതിയും വിറകിന്റെ ക്ഷാമത്തിന് കാരണമായി. ഇതിനിടയിലാണ് അപ്രതീക്ഷിതമായി വന്ന മണ്ണെണ്ണയുടെ വില വർദ്ധനവ് നിലവിൽ മൂന്നു മാസം കൂടുമ്പോൾ, അര ലിറ്റർ മണ്ണെണ്ണ മാത്രമാണ് റേഷൻ കടയിൽ ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്. മഴക്കാലത്ത് അധിക മണ്ണെണ്ണ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് റേഷൻ കടയിലെ ഇന്നത്തെ വില അമ്പത്തിയഞ്ച് രൂപയാണ്. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ വില വർദ്ധനവ് പിൻവലിച്ചു, പ്രതിമാസം ഒരു ലിറ്റർ മണ്ണെണ്ണ വീതം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൽ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ആവശ്യം ശക്തമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ