കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസ് പാളം തെറ്റി.
സേലം: ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂർ - യശ്വന്ത്പൂർ സ്‌പെഷ്യൽ എക്‌സ്പ്രസ് (07390) തമിഴ്‌നാട് ധർമ്മപുരിക്ക് സമീപം പാളംതെറ്റി. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. തമിഴ്‌നാട് ധർമ്മപുരിക്ക് സമീപം ഇന്ന് പുലർച്ചെ 3:45നോടെയാണ് സംഭവം.
സേലം - ബംഗളൂരു റൂട്ടിൽ മുത്തംപട്ടി - ശിവദി സ്‌റ്റേഷനുകൾക്ക് ഇടയിലാണ് സംഭവം. ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എൻജിന് സമീപത്തെ എ.സി ബോഗിയുടെ ചവിട്ടുപടിയിൽ വൻ പാറക്കല്ല് വന്നിടിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു.
അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. എ.സി ബോഗിയിലെ ഗ്ലാസുകളും ചവിട്ടുപടികളും തകർന്നു. സീറ്റുകളും മറ്റും ഇളകി മാറി.
إرسال تعليق