ദീപാവലി, ഫെഡറല്‍ അവധി ദിനമായി പ്രഖ്യാപിക്കാനുള്ള ബില്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു.

ദീപാവലി, ഫെഡറല്‍ അവധി ദിനമായി പ്രഖ്യാപിക്കാനുള്ള ബില്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു.

വാഷിംഗ്ടണ്‍: ദീപാവലി, ഫെഡറല്‍ അവധിയായി പ്രഖ്യാപിക്കുന്നതിനുള്ള ബില്‍ ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ചതായി ബുധനാഴ്ച നിയമസഭാംഗങ്ങള്‍ അറിയിച്ചു. ന്യൂയോര്‍ക്കില്‍ നിന്നുള്ള കോണ്‍ഗ്രസ് വുമണ്‍, കരോലിന്‍ ബി മലോനിയുടെ നേതൃത്വത്തിലായിരുന്നു ബില്‍ അവതരണം. 
       ഈ ആഴ്ച ദീപാവലിദിന നിയമം അവതരിപ്പിക്കുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. ദീപാവലിയെ ഫെഡറല്‍ അവധിദിനം ആയി നിയമമാക്കാന്‍ കോണ്‍ഗ്രസിലെ ഇന്ത്യന്‍ കോക്കസിലെ അംഗങ്ങള്‍ക്കൊപ്പം ഈ ആഴ്ച പ്രവര്‍ത്തിക്കണമെന്നും, യുഎസ് ക്യാപിറ്റോളില്‍ നടന്ന ഒരു പരിപാടിയില്‍ മലോണി പറഞ്ഞു.
      ഇന്ത്യന്‍-അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി ഉള്‍പ്പെടെ നിരവധി നിയമനിര്‍മ്മാതാക്കളാണ് ചരിത്രപരമായ ഈ നിയമനിര്‍മ്മാണം സഹ-സ്‌പോണ്‍സര്‍ ചെയ്യുന്നത്. ദീപാവലിയുടെ മതപരവും ചരിത്രപരവുമായ പ്രാധാന്യം അംഗീകരിച്ചു കൊണ്ട് കൃഷ്ണമൂര്‍ത്തി യുഎസ് കോണ്‍ഗ്രസില്‍ ഒരു പ്രമേയവും അവതരിപ്പിച്ചിരുന്നു.
      ഈ വര്‍ഷത്തെ ദീപാവലി കോവിഡ്-19 ന്റെ ഇരുട്ടില്‍ നിന്നുള്ള രാജ്യത്തിന്റെ തുടര്‍ച്ചയായ യാത്രയെ പ്രതീകവത്കരിക്കുന്നുവെന്ന് മലോനി പറഞ്ഞു. 'അന്ധകാരത്തിന്മേലുള്ള വെളിച്ചത്തിന്റെ വിജയവും തിന്മയ്ക്കെതിരായ നന്മയുടെ വിജയവും അജ്ഞതയ്ക്കെതിരായ അറിവിന്റെ അന്വേഷണവും നമ്മള്‍ എല്ലാ ദിവസവും ചെയ്യുന്നതു പോലെ നിങ്ങളോടൊപ്പംആഘോഷിക്കുന്നതില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. ഈ വര്‍ഷത്തെ ദീപാവലി നമ്മുടെ രാജ്യത്തിന്റെ തുടര്‍യാത്രയെ പ്രതീകപ്പെടുത്തുന്നത് ശരിക്കും ഉചിതമാണ്. അവര്‍ പറഞ്ഞു.

'ദീപാവലി പോലുള്ള ആഘോഷങ്ങള്‍ നമ്മുടെ രാജ്യം സന്തോഷത്തിന്റെയും രോഗശാന്തിയുടെയും പഠനത്തിന്റെയും വെളിച്ചത്തിന്റെയും അനിശ്ചിതത്വത്തിന്റെയും വിളക്കുമാടമാകാന്‍ ആഗ്രഹിക്കുന്നതിന്റെയും പ്രാധാന്യമാണ് വിളിച്ചു പറയുന്നതെന്ന് എന്റെ സഹപ്രവര്‍ത്തകരും ഇന്ത്യന്‍-അമേരിക്കന്‍ കമ്മ്യൂണിറ്റി നേതാക്കളും ഞാനും വിശ്വസിക്കുന്നു. ഈ ഇരുണ്ട മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദീപാവലിയെ ഒരു ഫെഡറല്‍ അവധിയായി പ്രതിഷ്ഠിക്കണം,'' മലോണി പറഞ്ഞു.
      ഹൗസ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാനും ശക്തനുമായ കോണ്‍ഗ്രസ് അംഗം ഗ്രിഗറി മീക്സ് നിയമനിര്‍മ്മാണത്തെ പിന്തുണച്ചു. 'ഇത് അമേരിക്കന്‍ സമൂഹത്തില്‍ നമ്മളെല്ലാവരുമായും പങ്കുവെക്കേണ്ട കാര്യമാണ്. ഇതൊരു നല്ല ദിവസമാണ്, കാരണം നമ്മള്‍ ഇരുട്ടിനു മീതെ വെളിച്ചത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അതിനെക്കുറിച്ചാണ് ഈ നിയമവുമെന്ന് മീക്‌സ് പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ