കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു.
കടുത്തുരുത്തി: പാലു വാങ്ങാൻ പോയ കുട്ടികളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷൻ എസ് വി ഡി റോഡിൽ വച്ചാണ് കുട്ടികളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഒൻപതും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവം. സിൽവർ കളറുള്ള ഫോർഡ് കാറിലാണ് സംഘം വന്നത്. യുവാവ് ഓടിച്ചിരുന്ന കാറിൽ പ്രായമുള്ള ഒരാളാണ് തങ്ങളെ പിടിച്ച് കയറ്റാൻ ശ്രമിച്ചതന്ന് കുട്ടികൾ പറഞ്ഞു. എസ്എൻഡിപി യൂണിയൻ ഓഫീസിലുള്ള സിസി ടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്ന് സംശയമുണ്ട്.
കുട്ടികളെ സ്കൂളിൽ വിടുന്ന രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഇതര സംസ്ഥാനക്കാരായ വീട്ടിൽ ഭിക്ഷ യാചിച്ചു വരുന്നവരേയും കമ്പിളിപ്പുതപ്പ്, ബെഡ് ഷീറ്റ് മുതലായവ വിൽക്കാൻ വരുന്നവരെയും ഒഴിവാക്കുക. നിങ്ങൾ എതെങ്കിലും സംശയാസ്പദമായ സാഹചര്യത്തിൽ അപരിചിതരെ കണ്ടാൽ പോലീസിനെ അറിയിക്കാൻ കുട്ടികളെ ബോധവത്ക്കരിക്കുകയും ചെയ്യേണ്ടതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ