റോഡുപണി അറിയില്ലെങ്കിൽ രാജി വെക്കണമെന്ന് ഹൈക്കോടതി.

റോഡുപണി അറിയില്ലെങ്കിൽ രാജി വെക്കണമെന്ന് ഹൈക്കോടതി.

കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. നന്നായി റോഡ് പണിയാൻ അറിയില്ലെങ്കിൽ എൻജിനീയർമാർ രാജിവെക്കണം. കൃത്യമായി നന്നാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ പ്രതി ചേർക്കുമെന്ന മുന്നറിയിപ്പും ഹൈക്കോടതി നൽകി.
     എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണിയുടെ വിവരം നൽകാൻ സർക്കാരിന് നിർദ്ദേശം നൽകി. തകർന്ന റോഡുകൾ ഉടൻ നന്നാക്കാൻ കഴിയില്ലെന്ന കൊച്ചി നഗരസഭയുടെ വാദമാണ് കോടതി തള്ളിയത്. ന്യായീകരണം നിർത്തി  പുതിയ ആശയം നടപ്പാക്കണമെന്ന് ഹൈക്കോടതി ഉറപ്പിച്ചു പറഞ്ഞു.

Post a Comment

أحدث أقدم