ശബരിമല തീര്‍ത്ഥാടനം നിരോധിച്ചു.

ശബരിമല തീര്‍ത്ഥാടനം നിരോധിച്ചു.
 

പത്തനംതിട്ട: ഇന്നത്തെ (നവംബർ 20, ശനിയാഴ്ച) ശബരിമല തീര്‍ത്ഥാടനം നിരോധിച്ചു. പമ്പാ ത്രിവേണിയില്‍ വെള്ളം കയറിയതിനാലും പമ്പ അണക്കെട്ട് തുറക്കാന്‍ സാധ്യത ഉള്ളതിനാലും അപകടസാധ്യത ഒഴിവാക്കാനാണ് നിയന്ത്രണം.
      ബുക്ക് ചെയ്ത് ശബരിമലയിലേക്ക് പുറപ്പെട്ടവര്‍ അതാത് സ്ഥലങ്ങളില്‍ തുടരണമെന്നാണ് നിര്‍ദ്ദേശം. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്.
പമ്പ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. പമ്പാനദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ശബരിമല തീര്‍ഥാടകര്‍ പമ്പാനദിയില്‍ ഇറങ്ങരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
       വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് റിസര്‍‌വോയറിലെ ജലനിരപ്പ് 983.95 മീറ്ററാണ്. ആറ് മണിക്കൂറിനുള്ളില്‍ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ആവശ്യമെങ്കില്‍ അധിക ജലം സ്പില്‍ വേയിലൂടെ ഒഴുക്കിക്കളയുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ