എസി റോഡിലൂടെ നാലുചക്ര വാഹനങ്ങൾക്ക് സഞ്ചരിക്കാമെന്ന് ഹൈക്കോടതി.

എസി റോഡിലൂടെ നാലുചക്ര വാഹനങ്ങൾക്ക് സഞ്ചരിക്കാമെന്ന് ഹൈക്കോടതി.
കൊച്ചി: എസി (ആലപ്പുഴ – ചങ്ങനാശേരി) റോഡിന്റെ പുനർനിർമ്മാണ ഘട്ടത്തിൽ നാലുചക്ര വാഹനങ്ങൾക്കും എമർജൻസി വാഹനങ്ങൾക്കും തടസ്സമില്ലാതെ സഞ്ചരിക്കാമെന്നു ഹൈക്കോടതി. കുട്ടനാട് നിവാസികളായ പത്തു പേർ ചേർന്നു സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ. നാഗരേഷിന്റെ വിധി. 
ഭാരവാഹനങ്ങൾ മാത്രമേ വഴി തിരിച്ചു വിടുന്നുള്ളൂവെന്നും മറ്റു വാഹനങ്ങൾക്കു സുഗമമായി സഞ്ചരിക്കാമെന്നും നിർമ്മാണ കമ്പനി സത്യവാങ്മൂലം നൽകിയതു കണക്കിലെടുത്താണു വിധി. ചെറിയ പാലങ്ങളുടെ നിർമ്മാണം പൂർത്തിയായാൽ നാലുചക്ര വാഹനങ്ങൾക്കൊപ്പം ഭാരവണ്ടികൾക്കും സുഗമമായി കടന്നു പോകാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

أحدث أقدم