കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ.
തിരു.: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. ഇനി മുതല്‍ ഒരു ഡോസ് വാക്സിൻ എടുത്തവര്‍ക്ക് സിനിമ തിയറ്ററില്‍ പ്രവേശിക്കാം. നേരത്തെ വാക്സിന്റെ രണ്ട് ഡോസുകളും എടുത്തവര്‍ക്ക് മാത്രമാണ് തിയറ്ററില്‍ പ്രവേശനം അനുവദിച്ചിരുന്നത്. വിവാഹത്തില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിലും ഇളവ് അനുവദിച്ചിട്ടുണ്ട്.
വിവാഹങ്ങളില്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാമെന്നും കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. തുറന്ന സ്ഥലങ്ങളില്‍ നടക്കുന്ന വിവാഹങ്ങളിലാണ് 200 പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുക. അടച്ചിട്ട സ്ഥലങ്ങളിലെ വിവാഹങ്ങളില്‍ പരമാവധി 100 പേര്‍ക്കും പങ്കെടുക്കാം. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.
إرسال تعليق