ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.

ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.
പാലക്കാട് : മമ്പറത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ ഭാര്യയുടെ മുന്നില്‍ വച്ചു വെട്ടിക്കൊന്നു. എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ഭാര്യയെ രാവിലെ ജോലിസ്ഥലത്തേക്ക് ബൈക്കില്‍ കൊണ്ടു പോകുന്നതിനിടെയായിരുന്നു സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്. കാറില്‍ എത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി സഞ്ജിത്തിനെ ആളുകള്‍ നോക്കിനില്‍ക്കേ വെട്ടി വീഴ്ത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. എസ് ഡി പി ഐ പ്രവർത്തകരാണ് കൃത്യത്തിന് പിന്നിലെന്നാണ് വിവരം. പ്രദേശത്ത് നേരത്തെയും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നുണ്ടായത് എന്ന് പോലീസ് പറഞ്ഞു. 



Post a Comment

വളരെ പുതിയ വളരെ പഴയ