സിഎഫ്എൽടിസികളിലെ സ്റ്റാഫ് നഴ്‌സുമാരുടെ സേവനം തുടരും.

സിഎഫ്എൽടിസികളിലെ സ്റ്റാഫ് നഴ്‌സുമാരുടെ സേവനം തുടരും.
തിരു.: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച സിഎഫ്എൽടിസികളിലെ സ്റ്റാഫ് നഴ്‌സുമാരുടെ സേവന കാലാവധി തുടരുമെന്ന് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ.  സിഎഫ്എൽടിസികൾ നിർത്തലാക്കുന്നതു വരെ നഴ്സുമാരുടെ സേവനം ഉണ്ടാകുമെന്നും ആരോഗ്യ വകുപ്പിന്റെ ശുപാർശ പരിഗണിച്ചാണ് സേവന കാലാവധി തുടരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
      കോവിഡ് വ്യാപനത്തോട് അനുബന്ധിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിവിധ പ്രവൃത്തികൾക്ക് നിയമിച്ചിട്ടുളള കരാർ ജീവനക്കാരുടെ സേവനവും  തുടരാൻ സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ