കേരളത്തിൽ ഡീസലിന് 12 രൂപ 13 പൈസയും പെട്രോളിന് 6 രൂപ 58 പൈസയും കുറഞ്ഞു.

കേരളത്തിൽ ഡീസലിന് 12 രൂപ 13 പൈസയും പെട്രോളിന് 6 രൂപ 58 പൈസയും കുറഞ്ഞു. 

തിരു.: സംസ്ഥാനത്ത് ഡീസലിന് 12 രൂപ 13 പൈസയും പെട്രോളിന് 6 രൂപ 58 പൈസയും കുറഞ്ഞു. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന നിരക്കില്‍ സംസ്ഥാനത്തും മാറ്റം വരുത്തിയത്. കൊച്ചിയില്‍ പെട്രോളിന് 103 രൂപ 80 പൈസയും ഡീസലിന് 91 രൂപ 59 പൈസയുമാണ് പുതുക്കിയ നിരക്ക്. തിരുവനന്തപുരത്ത് പെട്രോളിന് 105 രൂപ 86 പൈസയും ഡീസലിന് 91 രൂപ 49 പൈസയുമായി. കോഴിക്കോട് പെട്രോളിന് 103 രൂപ 97 പൈസയും ഡീസലിന് 92 രൂപ 57 പൈസയുമായി.      പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ അഞ്ച് രൂപ, 10 രൂപ എന്ന രീതിയില്‍ കുറച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തും ഇന്ധനവിലയില്‍ നേരിയ കുറവുണ്ടായത്. അതേസമയം, ഇന്ധനോത്പാദനം വര്‍ദ്ധിപ്പിക്കില്ലെന്ന് ഒപെക് രാജ്യങ്ങള്‍ രാജ്യങ്ങള്‍ അറിയിച്ചതിനാല്‍ വരും ദിവസങ്ങളില്‍ വില കൂടാന്‍ തന്നെയാണ് സാധ്യത.         
      അതേസമയം, കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ നികുതി കുറച്ചതിന് പിന്നാലെ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ദ്ധിത നികുതി നാലു സംസ്ഥാനങ്ങള്‍ ഇന്നലെത്തന്നെ കുറച്ചിരുന്നു. അസം, കര്‍ണാടക, ബീഹാര്‍, ഗോവ എന്നീ സംസ്ഥാനങ്ങളാണ് നികുതി വെട്ടികുറച്ചത്. അസം സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ദ്ധിത നികുതി 7 രൂപ കുറച്ചു. ബീഹാര്‍ സര്‍ക്കാരും പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയും കുറയ്‌ക്കുന്നതായി പ്രഖ്യാപിച്ചു. കര്‍ണാടക സര്‍ക്കാരും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് 7 രൂപ കുറയ്‌ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. 

Post a Comment

വളരെ പുതിയ വളരെ പഴയ