സി. പി. നായർ അന്തരിച്ചു; സംസ്കാരം ഇന്ന്.

സി. പി. നായർ അന്തരിച്ചു; സംസ്കാരം ഇന്ന്.


cp-nair
   

തിരു.: മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും ഭരണപരിഷ്കാര കമ്മിഷൻ അംഗവുമായ സി. പി. നായർ (81) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.

      കവടിയാർ കുറവൻകോണത്തെ ഫ്ലാറ്റിൽ ഇന്നലെ രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം നടക്കുമ്പോൾ തളർന്നു വീഴുകയായിരുന്നു. ഡോക്ടർമാരെത്തി മരണം സ്ഥിരീകരിച്ചു. ഏതാനും ദിവസമായി മൂത്രാശയ അണുബാധയെ തുടർന്നു ചികിത്സയിലായിരുന്ന അദ്ദേഹം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തിയിരുന്നു. 

        വസതിയിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.

      ഔദ്യോഗിക ജീവിതത്തിൽ കാർക്കശ്യവും സാഹിത്യരചനയിൽ നർമ്മവും പുലർത്തിയിരുന്ന സി.പരമേശ്വരൻ നായർ എന്ന സി.പി.നായർ പ്രശസ്ത സാഹിത്യകാരൻ എൻ. പി. ചെല്ലപ്പൻ നായരുടെ പുത്രനാണ്. മാവേലിക്കരയിലാണു കുടുംബം.  

        ഭാര്യ: സരസ്വതി. മക്കൾ: ഗായത്രി, ഹരിശങ്കർ (ഇൻഫോസിസ്). മരുമകൻ : കെ. സുനിൽ (അപ്പോളോ ടയേഴ്സ്, ഗുരുഗ്രാം).

Post a Comment

أحدث أقدم