ബി.ജെ.പിയില്‍ വൻ അഴിച്ചുപണി; സുരേന്ദ്രന്‍ തുടരും.

ബി.ജെ.പിയില്‍ വൻ അഴിച്ചുപണി; സുരേന്ദ്രന്‍ തുടരും.

തിരു.: സംസ്ഥാന ബി.ജെ.പിയിൽ വൻ അഴിച്ചുപണി. 5 ജില്ലകളിലെ പ്രസിഡന്‍റുമാരെ മാറ്റി.  പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസർകോട് എന്നീ ജീല്ലകളിലെ അദ്ധ്യക്ഷരെയാണ് മാറ്റിയത്.  അഡ്വ. ബി. ഗോപാലകൃഷ്ണനെ സംസ്ഥാന വൈസ് പ്രസിഡന്‍റായും നിയമിക്കും. സി. ശിവൻകുട്ടി, പി. രഘുനാഥ് എന്നിവരെയും സംസ്ഥാന വൈസ് പ്രസിഡന്‍റുമാരാക്കി. എ. എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, കെ. എസ്. രാധാകൃഷ്ണൻ എന്നിവർ വൈസ് പ്രസിഡന്‍റുമാരായി തുടരും. എം. ടി. രമേശ്, ജോർജ്ജ് കുര്യൻ, സി. കൃഷ്ണകുമാർ എന്നിവർ സംസ്ഥാന ജനറൽ സെക്രട്ടറിമാരാണ്. എം. ഗണേഷ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും. ട്രഷറർ ആയിരുന്ന ജെ. ആർ. പത്മകുമാർ സംസ്ഥാന സെക്രട്ടറിയായി. കോൺഗ്രസ് വിട്ട് പാർട്ടിയിൽ ചേർന്ന പന്തളം പ്രതാപനെ സംസ്ഥാന സെക്രട്ടറിയാക്കി. ട്രഷററായി  ഇ. കൃഷ്ണദാസ്. നടന്‍ കൃഷ്ണകുമാറിനെ സംസ്ഥാന കൗൺസിലിൽ ഉൾപ്പെടുത്തി.        
         പ്രസിഡന്റുമാരായി പത്തനംതിട്ട ജില്ലയിൽ വി. എ. സൂരജ്, കോട്ടയത്ത്  ലിജിൻ ലാൽ, പാലക്കാട് കെ. എം. ഹരിദാസ്, വയനാട്ടിൽ കെ. പി. മധു, കാസർകോട് രവി ശാസ്ത്രി എന്നിവരെ തിരഞ്ഞെടുത്തു. കെ. വി. എസ്. ഹരിദാസ്, നാരായണൻ നമ്പൂതിരി, അഡ്വ. പി. സിന്ധുമോൾ, സന്ദീപ് വാര്യർ, സന്ദീപ് വാചസ്തി എന്നിവരെ പാർട്ടി വാക്താക്കരാക്കി. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനാണ് പുതിയ ഭാരവാഹികളുടെ പട്ടിക പുറത്ത് വിട്ടത്.

Post a Comment

വളരെ പുതിയ വളരെ പഴയ