കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും; ജാഗ്രതാ നിർദ്ദേശം.
പത്തനംതിട്ട: കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും. ജില്ലയുണ്ടായ അതിശക്തമായ മഴയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. നാല് ഷട്ടറുകളിൽ 2 എണ്ണമാണ് തുറക്കുക. 100 മുതൽ 200 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. പമ്പയിൽ 10-15 സെന്റിമീറ്റർ വെള്ളം ഉയരുമെന്ന് ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ മുന്നറിയിപ്പ് നൽകി. മിതമായ തോതിലാകും ജലം തുറന്നു വിടുകയെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം, പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നുണ്ടെന്ന് നേരത്തെ തന്നെ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. നദീ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
പമ്പാനദി, മണിമലയാർ, അച്ചൻകോവിലാർ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. നദീതീരങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നും ആളുകൾ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇന്നലെ തന്നെ നിർദ്ദേശം നൽകിയരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുറേയാളുകൾ മാറിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ