സംഗീതജ്ഞൻ വി. കെ. ശശിധരൻ അന്തരിച്ചു.
കൊല്ലം: സംഗീത സംവിധായകനും ഗായകനുമായ വി കെ ശശിധരൻ (വികെഎസ്) അന്തരിച്ചു. 83 വയസായിരുന്നു. കോവിഡ് ബാധിച്ച് കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് കൊല്ലത്ത് നടക്കും.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറി കൂടിയായിരുന്നു വികെഎസ്. ആലാപനത്തിൽ വേറിട്ട ശൈലി സൃഷ്ടിച്ച വികെഎസിന്റെ കവിതകൾ ആളുകൾക്കിടയിൽ ശാസ്ത്രാവബോധം വളർത്തുന്നതിലും വലിയ പങ്ക് വഹിച്ചു.
ഇടശ്ശേരിയുടെ പൂതപ്പാട്ടും
രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയും അടക്കം നിരവധി കവിതകൾക്ക് സംഗീതാവിഷ്ക്കാരം നൽകിയിട്ടുണ്ട് വികെഎസ്. 1967 ൽ അടൂർ ഗോപാലകൃഷ്ണന്റെ 'കാമുകി' എന്ന ചിത്രത്തിനു വേണ്ടി പി കെ ശിവദാസുമൊത്തു നാല് ഗാനങ്ങൾ ചിട്ടപ്പെടുത്തി. മുപ്പതു വർഷക്കാലം ശ്രീ നാരായണ പോളിടെക്നിക്കിലെ അധ്യാപകനായിരുന്നു. സംഗീതത്തേക്കാളുപരി വരികളുടെ അർത്ഥത്തിനും അതുൾക്കൊള്ളുന്ന വികാരവും പ്രതിഫലിപ്പിക്കുന്ന വിധം ഈണം പകരാനാണ് വി കെ എസ് ഇഷ്ടപ്പെട്ടിരുന്നത്. ഭാര്യ വസന്ത ലത, മകൾ ദീപ്തി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ