"മതേതരത്വംചങ്കിലെ ചോര" എസ്. ഡി. സുരേഷ്ബാബു.
വൈക്കം: എൻസിപി വൈക്കം നിയോകമണ്ഡലത്തിൽ നടത്തിയ ഗാന്ധി സ്‌മൃതിയാത്ര ജില്ലാ പ്രസിഡന്റ് എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ഗാന്ധിഹത്യയുടെ പിന്മുറക്കാർക്ക് സ്തുതി പാടുന്നവരിൽ നിന്നും മഹാത്‌മാവിന്റെ ആത്മാവിനെ മോചിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എൻ.സി.പിയുടെ നേതൃത്വത്തിൽ അതു സാധ്യമാക്കുമെന്നും മതേതരത്വം നെഞ്ചിലെ ചോരയാണെന്നും, വൈക്കത്തു ഗാന്ധിസ്‌മൃതിയാത്രയുടെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു കൊണ്ട് സുരേഷ് ബാബു പറഞ്ഞു.
ടി. കെ. മാധവൻ സ്ക്വയറിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ജാഥാ ക്യാപ്റ്റൻ പി. അമ്മിണിക്കുട്ടന് പതാക കൈമാറി. പദയാത്രയ്ക്ക് ശേഷം സത്യാഗ്രഹസ്മാരകത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. എൻസിപി ബ്ലോക്ക് പ്രസിഡന്റ് പി. അമ്മിണിക്കുട്ടൻ, ജില്ലാ ജനറൽ സെക്രട്ടറി പി. വി. ബിജു, എൻവൈസി ജില്ലാ പ്രസിഡന്റ് മിൽട്ടൺ ഇടശ്ശേരി, കിസ്സാൻ സഭ ജില്ലാ പ്രസിഡന്റ് ജോയി ഉപ്പാണി, എൻവൈസി ബ്ലോക്ക് പ്രസിഡന്റ് ബിബിൻ ബാബു, ടൗൺ മണ്ഡലം പ്രസിഡന്റ് എം. ആർ. അനിൽ കുമാർ, എൻവൈസി ജില്ലാ ജനറൽ സെക്രട്ടറി ജി. എൻ. ഉണ്ണികൃഷ്ണൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റ്റിറ്റോ ചാണ്ടി, പ്രിൻസ് കറുത്തേടൻ, ഷിബു ഡി. അറയ്ക്കൻ, ജോസ്കുര്യൻ, എം. ടി. ജോൺസൻ, സലിമോൻ ഇടാടൻ, കെ. എസ്. അജീഷ്കുമാർ, വി. കെ. രഘുവരൻ, പി. വി. സുധീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ