കോവിഡ് ബ്രിഗേഡ് ഇന്നലെ അവസാനിച്ചു.
പത്തനംതിട്ട: കോവിഡ് പ്രതിരോധത്തിനായി ദേശീയാരോഗ്യ ദൗത്യം മുഖേന കോവിഡ് ബ്രിഗേഡ് എന്ന പേരില്‍ സര്‍ക്കാര്‍ നിയമിച്ചവരുടെ സേവനം വ്യാഴാഴ്ച അവസാനിച്ചതായി മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ സേവനത്തിലുണ്ടായിരുന്നു. ആറു മാസം വീതം കാലാവധി നീട്ടിനല്‍കുകയായിരുന്നു. നിലവില്‍ 19,210 പേരാണ് ജോലിയിലുണ്ടായിരുന്നത്.
ഡോക്ടര്‍മാരും നഴ്സുമാരും ലാബ് ടെക്നീഷ്യന്മാരും ആംബുലന്‍സ് ഡ്രൈവര്‍മാരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്കായി 35 കോടിയോളം രൂപ ഇവര്‍ക്ക് ശമ്പളമിനത്തില്‍ ഇതേവരെ ചെലവഴിച്ചിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് നിലവില്‍ കോവിഡ് ബ്രിഗേഡുകള്‍.
രോഗികളുടെ എണ്ണം കുറഞ്ഞതോടെ സിഎഫ്എല്‍ടിസികള്‍ അടക്കം പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്. ഓരോ ജില്ലയിലെയും സാഹചര്യം അനുസരിച്ച് എത്രത്തോളം കോവിഡ് ബ്രിഗേഡുകളെ തുടരാന്‍ അനുവദിക്കണമോയെന്നതു സംബന്ധിച്ച് ഡിഎംഒമാരില്‍ നിന്നു റിപ്പോര്‍ട്ട് തേടിയതായും മന്ത്രി പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ