ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി.

ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി.
കോട്ടയം: ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി. ചേറ്റുകുളം സ്വദേശിനി ഭാരതിയാണ് (82) മരിച്ചത്. കിണറ്റിൽ ചാടിയ ഭർത്താവ് രാമൻകുട്ടിയെ (85) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. 
ഇന്ന് രാവിലെയാണ് ഭാരതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെട്ടേറ്റ നിലയിലാണ് ശരീരം ഉണ്ടായിരുന്നത്. ആശുപത്രിയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ഇവർ മരണപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. വീടിൻ്റെ കോമ്പൗണ്ടിൽ തന്നെയുള്ള കിണറ്റിൽ ചാടിയ നിലയിലാണ് ഭർത്താവ് രാമൻ കുട്ടിയെ കണ്ടെത്തിയത്. കൊലപാതകത്തിനു കാരണം കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നിഗമനം.
       വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ബന്ധുക്കളൊക്കെ ഇവിടെ ഉണ്ടായിരുന്നു. പക്ഷേ, സംഭവം അറിഞ്ഞില്ലെന്നാണ് ഇവർ മൊഴി നൽകിയത്. മൊഴിയിൽ പൊലീസിന് ചില സംശയങ്ങളുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. മരിച്ച ഭാരതിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



Post a Comment

أحدث أقدم