കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു; വിടപറഞ്ഞത് ജനകീയ കഥാപാത്രങ്ങളുടെ സൃഷ്ടാവ്.
കൊച്ചി: കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു. 83 വയസായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. മലയാളത്തിൽ കാർട്ടൂണുകളെ ജനപ്രിയമാക്കിയ പ്രതിഭയാണ് യേശുദാസൻ. മലയാള മനോരമയില്‍ 23 വര്‍ഷം സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ആയി പ്രവര്‍ത്തിച്ചിരുന്നു.
മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ്, ശങ്കേഴ്സ് വീക്കിലി, ജനയുഗം, ബാലയുഗ, കട്ട്–കട്ട്, അസാധു എന്നിവയിലും പ്രവര്‍ത്തിച്ചു.
കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാർട്ടൂണിന്റെ രചയിതാവായിരുന്നു. അര നൂറ്റാണ്ടിലേറെ മാധ്യമ മേഖലയിൽ സജീവമായിരുന്നു. കേരള ലളിതകലാ അക്കാദമി, കേരള കാർട്ടൂൺ അക്കാദമി എന്നിവയുടെ അദ്ധ്യക്ഷനായിരുന്നു. പഞ്ചവടിപ്പാലം സിനിമയ്ക്ക് സംഭാഷണം രചിച്ചിചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ