ഹിന്ദു ഐക്യവേദി പ്രതിക്ഷേധ ധർണ്ണ നടത്തി.

ഹിന്ദു ഐക്യവേദി പ്രതിക്ഷേധ ധർണ്ണ നടത്തി.


കോട്ടയം: പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിന്റെ ക്ഷേമഫണ്ട് ലാപ്സാക്കിയതിലും വകമാറ്റി ചെലവഴിച്ചതിലും,  സി.പി.എം. നേതാക്കൾ അടിച്ചു മാറ്റിയതിലും പ്രതിഷേധിച്ചു കൊണ്ട്, ഹിന്ദു ഐക്യവേദി കോട്ടയം താലൂക്കു യൂണിയന്റെ നേതൃത്വത്തിൽ ഗാന്ധിസ്ക്വയറിൽ പ്രതിക്ഷേധ ധർണ്ണ നടത്തി.
      ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി. എസ്‌. പ്രസാദ്‌ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ, മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ശാന്തകുമാർ, താലൂക്ക്
ജനറൽ സെക്രട്ടറി കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم