വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാനുള്ള നിരക്ക് എട്ടിരട്ടിയായി വര്‍ദ്ധിപ്പിച്ചു.
വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാനുള്ള നിരക്കുകളില്‍ വന്‍ വര്‍ദ്ന. ഇതു സംബന്ധിച്ച വിജ്ഞാപനം ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. വാഹനം പൊളിക്കല്‍ നയം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. വാഹനം പൊളിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതിയ വാഹനത്തിന് രജിസ്ട്രേഷന്‍ ഫീസ് ഉണ്ടാകില്ല. ബസുകള്‍ക്ക് നിലവിലുള്ള രജിസ്ട്രേഷന്‍ ഫീസിന്റെ പന്ത്രണ്ടര ഇരട്ടിയും കാറുകള്‍ക്ക് എട്ടിരട്ടിയോളവും റീ രജിസ്ട്രേഷന്‍ ഫീസില്‍ വര്‍ദ്ധനയുണ്ടാകും. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും.
ഇതുവരെ, പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസിന്റെ പകുതിയായിരുന്നു പുതുക്കാനുള്ള ഫീസ്. രജിസ്ട്രേഷന്‍ പുതുക്കാന്‍ വൈകിയാല്‍ മോട്ടര്‍ സൈക്കിളിന് പ്രതിമാസം 300 രൂപയും മറ്റ് നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 500 രൂപയും പിഴയുണ്ടാകും. പുതിയ ആര്‍.സി. ബുക്ക് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കണമെങ്കില്‍ 200 രൂപ ഫീസും നല്‍കണം. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ വൈകിയാല്‍ പ്രതിദിനം 50 രൂപ വീതം പിഴയുണ്ടാകും. ഇതു സംബന്ധിച്ച് മാര്‍ച്ചില്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പൊതുജനാഭിപ്രായപ്രകാരമുള്ള ഭേദഗതികള്‍ കൂടി വരുത്തിയാണ് പുതിയ വിജ്ഞാപനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ