കല്ലൂപ്പാറ മുൻ എംഎൽഎ സി. എ. മാത്യു അന്തരിച്ചു.
പത്തനംതിട്ട: കല്ലൂപ്പാറ മുൻ എംഎൽഎ സി. എ. മാത്യു (87) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. സംസ്കാരം പിന്നീട്. 1987 മുതൽ 1991 വരെ കല്ലൂപ്പാറ എംഎൽഎയായിരുന്നു. 1980 ലും 1982 ലും കല്ലൂപ്പാറ നിയോജക മണ്ഡലത്തിൽ നിന്നും 1991ൽ ആറന്മുള മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസ് (എസ്) പ്രതിനിധിയായാണ് മത്സരിച്ചിരുന്നത്.
കൊറ്റനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. വോളിബോൾ, ഹോക്കി എന്നിവയിൽ യൂണിവേഴ്സിറ്റി താരമായിരുന്ന അദ്ദേഹം, കുമ്പളന്താനം സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററും ആയിരുന്നു. കുമ്പളന്താനം ചെറുകര കുടുംബാംഗമാണ്. ഏലിയാമ്മ മാത്യു ആണ് ഭാര്യ. മക്കൾ: സുനിൽ, സുജ, സുമ, സുഷ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ