മദ്യം പൊതിഞ്ഞു നല്‍കുന്നതിനെ ചൊല്ലി തർക്കം; മൂന്ന് ബവ്കോ ജീവനക്കാർക്ക് കുത്തേറ്റു.

മദ്യം പൊതിഞ്ഞു നല്‍കുന്നതിനെ ചൊല്ലി തർക്കം; മൂന്ന് ബവ്കോ ജീവനക്കാർക്ക് കുത്തേറ്റു.

തൊടുപുഴ: മദ്യം പൊതിഞ്ഞു നല്‍കുന്നതിനെ ചൊല്ലി തൊടുപുഴയിലെ മദ്യവില്‍പന ശാലയില്‍ കത്തിക്കുത്ത്. മദ്യം വാങ്ങാനെത്തിയ ആള്‍ മൂന്ന് ജീവനക്കാരെ കുത്തി പരുക്കേല്‍പിച്ചു.  മുട്ടം മലങ്കര സ്വദേശി ജോസാണ് ബീവറേജസ് ഔട്ട്ലെറ്റിൽ ആക്രമണം നടത്തിയത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.  മദ്യം പൊതിഞ്ഞു നൽകുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് വിവരം. പ്രതി ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ