ബീഫ് വില 320 മാത്രം !

ബീഫ് വില 320 മാത്രം !
കോട്ടയം ജില്ലയിൽ ബീഫ് വില 320 ആയി ഏകീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു.  ബീഫ് വില 320 ആക്കണമെന്ന് മുനിസിപ്പാലിറ്റികളോടും  പഞ്ചായത്തുകളോടും  ആവശ്യപ്പെട്ടിട്ടുണ്ട്. ബീഫ് വ്യാപാരം നടത്തുനവരുമായി ചർച്ച നടത്തി വില 320 ആക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെടെന്നും നിർമ്മല ജിമ്മി പറഞ്ഞു.
      പൊതു ആവശ്യമെന്ന് കണ്ടതു കൊണ്ടാണ് ജില്ലാ പഞ്ചായത്ത് ഇക്കാര്യത്തിൽ ഇടപെട്ടത് 360 ഉം 380 രൂപയും വരെ ജില്ലയിൽ ബീഫിന് ഈടാക്കുന്നത് 300 രൂപ ആക്കണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം. എന്നാൽ, കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും നഷ്ടമുണ്ടാകാത്ത രീതിയിൽ 320 രൂപയായി ഏകീകരിക്കാനാണ് തീരുമാനം. മാഞ്ഞൂർ പഞ്ചായത്തിൽ ബിഫ്  വില 330 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളും തീരുമാനം എടുക്കുമ്പോൾ വില ഏകീകരിക്കാൻ കഴിയുമെന്നും പ്രസിഡന്റ് പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ