ട്രെയിനുകള്‍ വൈകി ഓടിയാല്‍ യാത്രക്കാര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി.
ഡൽഹി: ട്രെയിന്‍ വൈകിയതു മൂലം ടിക്കറ്റെടുത്ത വിമാനം ലഭിക്കാതെ യാത്ര മുടങ്ങിയ യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ വിധിച്ചിരിക്കുകയാണ് സുപ്രീം കോടതി. ജസ്റ്റിസുമാരായ എം. ആര്‍. ഷാ, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ജില്ലാ ഉപഭോക്തൃ ഫോറം റെയില്‍വേയുടെ സേവനത്തിലെ പോരായ്മയായി ഇതിനെ ചൂണ്ടിക്കാട്ടി. അസംതൃപ്തനായ യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരമായും 5000 രൂപ വീതം ഇവര്‍ നേരിട്ട മാനസിക ക്ലേശത്തിന് പരിഹാരമായും അതിന് പുറമേ വ്യവഹാര ചെലവും ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്നായിരുന്നു തര്‍ക്കപരിഹാര സമിതി നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയോട് നിര്‍ദ്ദേശിച്ചത്.
സ്വകാര്യ ഗതാഗത മേഖലയില്‍ ഉള്‍പ്പടെ ഉത്തരവാദിത്തവും മത്സരവുമുള്ള ഇക്കാലത്ത് പൊതുഗതാഗത മേഖല കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. രാജ്യത്ത് ഒരു യാത്രക്കാരനും റെയില്‍വേ ഉള്‍പ്പടെ അധികൃതരുടെയും ഭരണകൂടത്തിന്‍റെയും കാരുണ്യത്തിന് വേണ്ടി കാത്തു നില്‍ക്കേണ്ട ദുരവസ്ഥ ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
إرسال تعليق