പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ജി എസ് റ്റി : എൽ ഡി എഫ് പ്രചാരണം പച്ചക്കള്ളം: നാഷണലിസ്റ്റ് കേരള കോൺഗ്രസ്.

പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ജി എസ് റ്റി : എൽ ഡി എഫ് പ്രചാരണം പച്ചക്കള്ളം: നാഷണലിസ്റ്റ് കേരള കോൺഗ്രസ്.
കൊച്ചി: ഇന്ധന വില സകല പരിധിയും വിട്ട് ഉയരുന്ന പശ്ചാത്തലത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളെ പൂർണ്ണമായും ജി എസ് റ്റി യുടെ പരിധിയിൽ ഉൾപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാർ ആലോചന സ്വാഗതാർഹമാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു.
        ലക്നോവിൽ ഇന്ന്  ചേർന്ന ജി എസ് റ്റി കൗൺസിൽ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകാഞ്ഞത്, കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
        ഇപ്പോൾ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം നികുതിയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഈടാക്കുന്നത് ജി എസ് റ്റി ഏർപ്പെടുത്തിയാൽ നികുതി 28 ശതമാനമായി കുറയുകയും ഉപഭോക്തക്കൾക്ക് നിലവിലുള്ള വിലയിൽ നിന്ന് 25 ശതമാനത്തോളം കുറവ് ലഭിക്കുകയും ചെയ്യും. അതായത് ഒരു ലിറ്റർ പെട്രോൾ 75 രൂപക്ക് ലഭ്യമാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
      എന്നാൽ, സംസ്ഥാന ധനകാര്യ മന്ത്രി, ജി എസ് റ്റി കൗൺസിൽ യോഗത്തിൽ കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കും എന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത് ജനദ്രോഹപരമാണന്ന് കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി.
       കേന്ദ്ര സർക്കാരിൻ്റെ ഇക്കാര്യത്തിലുള്ള ഇടപെടൽ സംസ്ഥാനങ്ങളുടെ ഫെഡറൽ സംവിധാനം തകർക്കുമെന്ന സംസ്ഥാന ധനകാര്യ മന്ത്രിയുടെ കണ്ടുപിടുത്തം തികച്ചും രാഷ്ട്രിയ പ്രേരിതമാണ്. എല്ലാവിധ വിലവർദ്ധനവിനും ഉത്തരവാദിത്വം മോദി സർക്കാരിൻ്റെ തലയിൽ കെട്ടി വച്ച് കേന്ദ്ര സർക്കാരിൻ്റെ ചിലവിൽ കൊള്ളലാഭം ഉണ്ടാക്കാനാണ് എൽ ഡി എഫ് സർക്കാർ ശ്രമിക്കുന്നതെന്ന് വളരെ വ്യക്തമായിരിക്കുന്നു. ഇതുവരേയും എൽ ഡി എഫ് പറഞ്ഞു കൊണ്ടിരുന്നത് പച്ചക്കള്ളമാണ് കുരുവിള മാത്യൂസ് ആരോപിച്ചു.


Post a Comment

വളരെ പുതിയ വളരെ പഴയ