അംഗനവാടി വളപ്പുകളിൽ ഫലവൃക്ഷത്തോട്ട നിർമ്മാണ പദ്ധതിയ്ക്ക് തുടക്കമായി.
അയ്മനം: അങ്കണവാടികളും അവയുടെ പരിസരങ്ങളും വൃത്തിയാക്കി ഫലവൃക്ഷത്തോട്ടം നിർമ്മിക്കുന്ന പദ്ധതിയ്ക്ക് അയ്മനം പള്ളിക്കവല അമ്പത്തിരണ്ടാം നമ്പർ അങ്കണവാടിയിൽ കോട്ടയം സി.എം.എസ്. കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ തുടക്കമിട്ടു. പദ്ധതി അയ്മനം ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് സബിത പ്രേംജി ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി. ജോഷ്വാ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് മെമ്പർ സുനിത അഭിലാഷ്, അങ്കണവാടി അദ്ധ്യാപിക റെജി അൻസു തോമസ്, പ്രോഗ്രാം ഓഫീസർ ഡോ. കെ. ആർ. അജീഷ് എന്നിവർ സംസാരിച്ചു. കോവിഡ് നിയന്ത്രണ വിധേയമായി, കുരുന്നുകൾ തിരികെ എത്തുമ്പോഴേക്കും ജില്ലയിലെ അമ്പത് അങ്കണവാടികളിൽ ഫലവൃക്ഷതോട്ടങ്ങൾ നിർമ്മിക്കാനാണ് കോളേജ് ലക്ഷ്യമിടുന്നത്. കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും പ്രവർത്തനങ്ങളോട് സഹകരിച്ചു. പള്ളിക്കവല നിവാസികൾ കാണിച്ച എല്ലാ സഹായങ്ങൾക്ക് സഹകരണത്തിനും കോളേജ് നാഷണൽ സർവീസ് സ്കീം പ്രവർത്തകർ നന്ദി അറിയിച്ചു.
അംഗനവാടി വളപ്പുകളിൽ ഫലവൃക്ഷത്തോട്ട നിർമ്മാണ പദ്ധതിയ്ക്ക് തുടക്കമായി.
0
إرسال تعليق