പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം നാളെ മുതൽ.
തിരു.: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റിന്റെ വിവരങ്ങൾ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഹയർ സെക്കൻഡറി പ്രവേശനം നാളെ രാവിലെ 9നും വിഎച്ച്എസ്ഇ പ്രവേശനം 10നും തുടങ്ങും. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടാണ് പ്രവേശനം. ഒരു വിദ്യാർത്ഥിയുടെ പ്രവേശന നടപടികൾക്കായി 15 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്.
അലോട്ട്മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന തീയതിയിലും സമയത്തും സ്‌കൂളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പമെത്തി പ്രവേശനം നേടാം. ആദ്യം അനുവദിക്കപ്പെട്ട സമയത്ത് പ്രവേശനം നേടാനാവത്തവർക്ക് പ്രിൻസിപ്പൽ നിർദ്ദേശിക്കുന്ന മറ്റൊരു സമയത്തെത്തി പ്രവേശനം നേടാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ