രാജ്യത്ത്​ കോവിഡ്​ മരണത്തിന്‍റെ മാര്‍ഗ്ഗഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത്​ കോവിഡ്​ മരണത്തിന്‍റെ മാര്‍ഗ്ഗഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍.
ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ മരണത്തിന്‍റെ മാര്‍ഗ്ഗഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍. കോവിഡ്​ ബാധിച്ച്‌​ 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാല്‍ കോവിഡ്​ മരണമായി കണക്കാക്കും.
      സുപ്രീം കോടതിയുടെ ഇട​പെടലിന്‍റെ പശ്ചാത്തലത്തിലാണ്​ തീരുമാനം.
കോവിഡ്​ ബാധിതനാണെന്ന്​ കണക്കാക്കാന്‍ ആന്‍റിജനോ ആര്‍.ടി.പി.സി.ആര്‍ പരിശോധനയോ നടത്തണം. അതേസമയം, വിഷബാധയേല്‍ക്കല്‍, ആത്മഹത്യ, കൊലപാതകം, അപകടം എന്നിവ കോവിഡ്​ മരണമായി കണക്കില്ല. മരണസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന മരണകാരണത്തില്‍ കുടുംബാംഗങ്ങള്‍ സംതൃപ്തരല്ലാത്ത സാഹചര്യത്തില്‍ ജില്ല തലത്തില്‍ കമ്മിറ്റി രൂപീകരിച്ച്‌​ പരിശോധിക്കണം. 30 ദിവസത്തിനകം ഇത്തരം അപേക്ഷകള്‍ പരിഗണിച്ച്‌​ തീര്‍പ്പാക്കണം. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്​ കോവിഡ്​ മരണവുമായി ബന്ധപ്പെട്ട്​ ഔദ്യോഗിക രേഖകള്‍ നല്‍കുന്നതിന്​ 'മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഘൂകരിക്കാന്‍' സുപ്രീംകോടതി കേന്ദ്രത്തോട്​​ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ ഐ.സി.എം.ആറും കേന്ദ്രസര്‍ക്കാറും ചേര്‍ന്ന്​ തയാറാക്കിയ പുതുക്കിയ മാര്‍ഗ്ഗനി​ര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്​​. ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. 

Post a Comment

أحدث أقدم