ഒന്നാം ഡോസ് കോവിഡ് വാക്സിനേഷൻ നാളെ കൂടി മാത്രം.

ഒന്നാം ഡോസ് കോവിഡ് വാക്സിനേഷൻ നാളെ കൂടി മാത്രം.
കോട്ടയം: ജില്ലയിലെ 18 വയസിനു മുകളിലുള്ളവരുടെ ഒന്നാം ഡോസ് വാക്സിനേഷൻ ഇന്ന് (സെപ്റ്റംബർ  18) പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ അറിയിച്ചു.       
       ഇതുവരെ ഒന്നാം ഡോസ് സ്വീകരിക്കാത്ത എല്ലാവരും നാളെ തന്നെ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.  
      ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടതു മൂലമോ കോവിഡ് സ്ഥിരീകരിച്ച് മൂന്നു മാസം തികയാത്തതു മൂലമോ കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളതു കാരണമോ വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്ക് തുടർന്നും ഒന്നാം ഡോസ് സ്വീകരിക്കാൻ അവസരം ഉണ്ടാകും. എല്ലാവർക്കും വാക്സിൻ നൽകാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനും പ്രത്യാഘാതങ്ങൾ കുറക്കുന്നതിനും എല്ലാവരും വാക്സിൻ എടുക്കേണ്ടത് അത്യാവശ്യമാണ്.  
      ജില്ലയിൽ വാക്സിൻ എടുക്കേണ്ട 14.84 ലക്ഷം പേരിൽ 14.2 ലക്ഷം പേർ  (95.5%) ഒന്നാം ഡോസും, 6.2 ലക്ഷം പേർ  (41.77%) രണ്ടു ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
       അതേ സമയം, ഒരു ചെറിയ വിഭാഗം ബാലിശമായ പല കാരണങ്ങളാലും വാക്സിൻ സ്വീകരിക്കുവാൻ തയ്യാറാകുന്നില്ലെന്ന് ആശാ പ്രവർത്തകരും കോവിഡ് ജാഗ്രതാ സമിതി അംഗങ്ങളും പറയുന്നു. ഇത്തരക്കാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിണമെന്നാണ് ഇവരുടെ പക്ഷം. കൂടാതെ, കൃത്യമായ തിരിച്ചറിയൽ രേഖകൾ കയ്യിലില്ലാത്തവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിൽ പോരായ്മയുണ്ടെന്നും പരാതിയുള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ