കരുണാപുരം പഞ്ചായത്ത് യുഡിഎഫിന്; പൈങ്ങോട്ടൂരിൽ എൽഡിഎഫ്.

കരുണാപുരം പഞ്ചായത്ത് യുഡിഎഫിന്; പൈങ്ങോട്ടൂരിൽ എൽഡിഎഫ്.
ഇടുക്കി: കരുണാപുരം പഞ്ചായത്ത് ഭരണം യുഡിഎഫിന്. അതേസമയം, എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ പഞ്ചായത്തിൽ യുഡിഎഫിനു ഭരണം നഷ്ടമായി. ബിഡിജെഎസ് സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ് കരുണാപുരം പഞ്ചായത്തിൽ യുഡിഎഫ് ഭരണത്തിലെത്തിയത്. വോട്ടുനില: യുഡിഎഫ് 9, എൽഡിഎഫ് 8. ബിഡിജെഎസ് സ്വതന്ത്ര അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നതിനാൽ നറുക്കെടുപ്പിലൂടെ എൽഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തായിരുന്നു കരുണാപുരം. രണ്ടാഴ്ച മുൻപാണ് ഇവിടെ യുഡിഎഫ് അവിശ്വാസത്തിലൂടെ എൽഡിഎഫിനെ പുറത്താക്കിയത്.  
ഡീൻ കുര്യാക്കോസ് എംപിയുടെയും മാത്യു കുഴൽനാടൻ എംഎൽഎയുടെയും ജന്മനാടായ പൈങ്ങോട്ടൂർ പഞ്ചായത്തിൽ യുഡിഎഫിനു ഭരണം നഷ്ടമായി. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണിത്. മുസ്‌ലിം ലീഗ് അംഗം കോൺഗ്രസിനെതിരെ വോട്ട് ചെയ്തതോടെയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്.  

Post a Comment

أحدث أقدم