ബാറുകൾ തുറക്കാം; റസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി.
തിരു.: സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നതിന് തടസ്സമില്ലെന്നു കോവിഡ് അവലോകന യോഗം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകാമെന്നും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.
രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കാണു ബാറുകളിലും റസ്റ്റോറന്റുകളിലും പ്രവേശനം. പകുതി സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാം. എസി പ്രവർത്തിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ