പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ സാംസ്‌കാരിക മന്ത്രാലയം ലേലത്തിൽ വെച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ സാംസ്‌കാരിക മന്ത്രാലയം ലേലത്തിൽ വെച്ചു.



ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ സാംസ്‌കാരിക മന്ത്രാലയം ലേലത്തിൽ വെച്ചു. ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ ജാവലിൻ, പിവി സിന്ധുവിന്റെ ബാഡ്മിന്റൺ റാക്കറ്റും ബാഗും ഉൾപ്പടെയുള്ളവയാണ് ലേലത്തിൽ വെച്ചിരിക്കുന്നത്.

       നീരജിന്റെ ജാവലിന് ഒരു കോടി രൂപയാണ് വില. സിന്ധുവിന്റെ ബാഗിനും റാക്കറ്റിനുമായി 80 ലക്ഷം രൂപയാണ് അടിസ്ഥാന വില. മറ്റൊരു വെങ്കല മെഡൽ ജേതാവ് ലോവലീനയുടെ ബോക്സിങ് ഗ്ലൗസിനും 80 ലക്ഷമാണ് അടിസ്ഥാന വില.

      വനിതാ ഹോക്കി തരങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ച ഹോക്കി സ്റ്റിക്കുകൾക്ക് 80 ലക്ഷമാണ് വില. pmmementos.gov.in എന്ന വെബ്സൈറ്റ് വഴി ആർക്കും ലേലത്തിൽ പങ്കെടുക്കാം. ഒക്ടോബർ 7 ആണ് ലേലത്തിൽ എൻട്രി സ്വീകസരിക്കുന്ന അവസാന തീയതി. ലേലത്തിൽ നിന്ന് കിട്ടുന്ന തുക നമാമി ഗംഗ എന്ന പേരിൽ ഗംഗാ ശുദ്ധീകരണ പദ്ധതിയ്ക്ക് കൈമാറും.


Post a Comment

വളരെ പുതിയ വളരെ പഴയ