എൻസിപി ഏറ്റുമാനൂർ ഓഫീസ് ഉദ്ഘാടനം നാളെ.
ഏറ്റുമാനൂർ: എൻസിപി ഏറ്റുമാനൂർ നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടനം നാളെ സംസ്ഥാന പ്രസിഡൻറ് പി. സി. ചാക്കോ നിർവ്വഹിക്കും. വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും. നിയോജക മണ്ഡലം പ്രസിഡൻറ് മുരളി തകടിയേലിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ലതികാ സുഭാഷ്, ജനറൽ സെക്രട്ടറി അഡ്വ. കെ. ആർ രാജൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, എന്നിവർ പങ്കെടുക്കും.
ഏറ്റുമാനൂർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ഉച്ച കഴിഞ്ഞ് 2 മണിക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു സമീപം വിജയാ ബുക്ക് ഹൗസ് ബിൽഡിങ്ങ്സിലാണ് പുതിയ ഓഫീസ്. കോൺഗ്രസ് നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളിൽ പ്രതിഷേധിച്ച് അഞ്ഞൂറോളം കോൺഗ്രസ്സ് പ്രവർത്തകർ അടുത്ത ദിവസങ്ങളിൽ ആയി എൻസിപിയിൽ ചേർന്നതായും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ രാജേഷ് നട്ടാശേരി, നിയോജക മണ്ഡലം പ്രസിഡന്റ് മുരളി തകടിയേൽ, ജില്ലാ ജനറൽ സെക്രട്ടറി പി. ചന്ദ്രകുമാർ, ട്രഷറർ കെ. എസ്. രഘുനാഥൻ നായർ, ഷാജി തെള്ളകം, നാസർ ജമാൽ എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ