ചലച്ചിത്ര - സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു.

ചലച്ചിത്ര - സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു.

   

കോട്ടയം: ചലച്ചിത്ര സീരിയല്‍ നടി ശ്രീലക്ഷ്മി (രജനി–38) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് നടക്കും.

       സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചങ്ങനാശേരി കുറിച്ചി സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകളും, തലശേരി മാഹി സ്വദേശി വിനോദിന്റെ ഭാര്യയുമാണ്. മക്കൾ: വൈഷ്ണവ്, അഭിനവ് (ഇരുവരും കുറിച്ചി എവി എച്ച്എസ്എസിലെ വിദ്യാർത്ഥികൾ).

       ചെല്ലപ്പന്‍ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തില്‍ നൃത്തം അഭ്യസിച്ച് ശ്രീലക്ഷ്മി അരങ്ങേറ്റം കുറിച്ചു. തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തില്‍ വിവിധ ബാലേകളില്‍ ശ്രദ്ധേയമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ ‘അര്‍ദ്ധാംഗന’ എന്ന ബാലേയിലെ അഭിനയത്തിന് അഖില കേരള നൃത്ത കലാലയത്തിന്റെ 2020ലെ സംസ്ഥാന അവാര്‍ഡ് നേടി. സചിവോത്തമപുരം യുവരശ്മി ലൈബ്രറി മികച്ച കലാകാരിക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ