കൊവിഡ് നിയന്ത്രണം; പൊറുതി മുട്ടി ജനങ്ങൾ ; കൂടുതല്‍ ഇളവുകൾ എന്തെല്ലാം ?


കൊവിഡ് നിയന്ത്രണം; പൊറുതി മുട്ടി ജനങ്ങൾ ; കൂടുതല്‍ ഇളവുകൾ എന്തെല്ലാം ?

തിരു.: കോവിഡ് നിയന്ത്രണങ്ങൾ മൂലം ജീവിക്കുവാൻ സാധിക്കാത്ത അവസ്ഥയിൽ വലയുന്ന ജനങ്ങൾ, പുതിയ ഇളവുകൾക്കു വേണ്ടി കാതോർക്കുകയാണ്. എത്രയൊക്കെ ഇളവുകൾ ലഭിച്ചാലും, തിരിച്ചു പിടിക്കാനാവാത്ത രീതിയിലുള്ള നഷ്ടങ്ങളാണ് എല്ലാ മേഖലകളിലും ഉണ്ടായിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നവർക്ക് തിരിച്ചു പോകാനാകാത്തതും വ്യാപാര മേഖലയുടെ തകർച്ചയും പ്രത്യുൽപാദനപരമായ വരുമാനമില്ലാത്ത, എന്തിനും ഏതിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതും സംരംഭകർക്ക് വളക്കൂറുള്ള മണ്ണല്ല കേരളത്തിലേതെന്ന വാർത്തകളും തിരിച്ചടിയുടെ ആഘാതം വർദ്ധിപ്പിക്കുന്നു.
       ഈ അവസരത്തിൽ, കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുണ്ടോയെന്ന് ഇന്നറിയാം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തും.
      വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം കാര്യമായി കുറയാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്. തീയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളില്‍ തുടരുകയും ചെയ്യുന്നു. രോഗവ്യാപനം പ്രതീക്ഷിച്ച രീതിയില്‍ കുറയുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ച ശേഷം ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.
       സംസ്ഥാത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ഇന്നലെ 23,260 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 131 പേര്‍ക്ക് കൊവിഡ് മൂലം മരിക്കുകയും ചെയ്തിരുന്നു.
      

Post a Comment

വളരെ പുതിയ വളരെ പഴയ