പൊഴിയിൽ വീണ് രണ്ടു കുട്ടികൾ മുങ്ങി മരിച്ചു.

പൊഴിയിൽ വീണ് രണ്ടു കുട്ടികൾ മുങ്ങി മരിച്ചു.

ആലപ്പുഴ: മാരാരിക്കുളത്തിനടുത്ത് ഓമനപ്പുഴയിൽ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത് (11), അനഘ (10) എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടമെന്നാണ് നിഗമനം. ഇന്നലെ വൈകിട്ട് ആറുമണി കഴിഞ്ഞ് നെപ്പോളിയന്റെ വീടിനടുത്തുള്ള പൊഴിയിൽ കുട്ടികൾ വീണതായാണ് വിവരം. പുലിമുട്ട് നിർമ്മാണം നടക്കുന്നതു കാണാനായി കുട്ടികൾ അവിടേയ്ക്ക് പോയതാകാമെന്നാണ് കരുതുന്നത്. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചപ്പോഴാണ് അപകടവിവരം നാട്ടുകാർ അറിഞ്ഞത്. വെള്ളത്തിൽ നിന്ന് പുറത്ത് എടുത്തപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. കുട്ടികളുടെ മാതാവ് ആൻ മരിയ കുവൈത്തിൽ നഴ്സാണ്. നെപ്പോളിയൻ മത്സ്യത്തൊഴിലാളിയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ