വിപണി കണ്ടെത്താനാകാതെ താറാവു കർഷകർ: കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ്.
കോട്ടയം: താറാവു മുട്ടയുടെ വില കുത്തനെ ഇടിഞ്ഞതും വഴിയോരങ്ങളിൽ അന്യസംസ്ഥാന മുട്ട വിൽപ്പന വ്യാപകമാവുകയും ചെയ്തതോടെ ജില്ലയിലെ താറാവു കർഷകർ മുട്ട വിൽപ്പന നടത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെകട്രി എബി ഐപ്പ് ആരോപിച്ചു പത്തു രൂപ മുതൽ പന്ത്രണ്ട് രൂപ വരെ വില ലഭിച്ചു കൊണ്ടിരുന്ന താറാവ് മുട്ട അന്യസംസ്ഥാന മുട്ട അഞ്ചു രൂപക്ക് വിൽപ്പന ആരംഭിച്ചതോടെ, കടക്കാർ ഉൾപ്പെടെ ഇത്തരം മുട്ടകൾ വിൽപ്പന നടത്താൻ തുടങ്ങിയിരിക്കുകയാണ്. തീറ്റ വിലയുടെ വർദ്ധനവു നേരിടുന്ന താറാവ് കർഷകർക്ക് ഒരു മുട്ടയ്ക്ക് എട്ടു രൂപക്ക് മുകളിൽ ലഭിച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. അന്യസംസ്ഥാന താറാവു മുട്ടയിൽ വാങ്ങുന്നതിൽ പകുതിയും മോശം മുട്ട ആയതിനാൽ വാങ്ങുന്ന ആളുകളുടെ എണ്ണത്തിലും കുറവുണ്ടായിരിക്കുന്നു. ഈ സാഹചര്യത്തിൽ വിപണിയിൽ എറെ ആവശ്യക്കാരുള്ള നാടൻ താറാവു മുട്ടകൾ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് സർക്കാർ സംവിധാനങ്ങൾ വഴി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ താറാവു കർഷകർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും എബി ഐപ്പ് പറഞ്ഞു.
إرسال تعليق