ജിഎസ്ടിയിലായാലും പെട്രോൾ വില കുറയില്ല; സെസ് ഒഴിവാക്കിയാൽ മതി: ബാലഗോപാൽ.
തിരു.: പെട്രോളിയം ഉൽപ്പന്നങ്ങളെ ചരക്ക് സേവന നികുതി (ജിഎസ്ടി) പരിധിയിൽ കൊണ്ടുവന്നതു കൊണ്ട് വില കുറയില്ലെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. വില കുറയണമെങ്കില്‍ സെസ് ഒഴിവാക്കിയാല്‍ മതി. മിക്ക സംസ്ഥാനങ്ങളും പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടു വരുന്നതിനെ എതിര്‍ത്തുവെന്നും മന്ത്രി പറഞ്ഞു.
വരുമാനനഷ്ടം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ ജിഎസ്ടി കൗണ്‍സിലില്‍ ഒറ്റക്കെട്ടായി എതിർത്തതിനെ തുടർന്ന് പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടു വരുവാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. കേരളവും മഹാരാഷ്ട്രയും അടക്കം ബിജെപി ഇതരപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രമല്ല, യുപിയും നികുതി വരുമാന നഷ്ടം ചൂണ്ടിക്കാട്ടി എതിര്‍ത്തതോടെയാണ് നീക്കം വിഫലമായത്. ലോക്ഡൗണും കോവിഡ് പ്രതിസന്ധിയും നില നില്‍ക്കുന്നതില്‍ ഇപ്പോള്‍ ഈ വിഷയം പരിഗണിക്കേണ്ടതില്ലെന്ന് ലക്നൗവില്‍ നടന്ന 45–ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാനങ്ങള്‍ വാദിച്ചു. വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന പൊതു അഭിപ്രായമാണ് കൗണ്‍സിലിലുണ്ടായത്. അഭിപ്രായ സമന്വയമുണ്ടാകട്ടെ എന്നു കേന്ദ്ര സര്‍ക്കാരും നിലപാടെടുത്തു അദ്ദേഹം കൂട്ടിച്ചേർത്തു.
إرسال تعليق