ഗുരുദേവ൯റെ പ്രതിമ ഡൽഹിയിൽ സ്ഥാപിക്കണം: പി. സി. തോമസ്.

ഗുരുദേവ൯റെ പ്രതിമ ഡൽഹിയിൽ സ്ഥാപിക്കണം: പി. സി. തോമസ്.
ഭാരതം ലോകത്തിനു സംഭാവന ചെയ്തിട്ടുള്ള  ഏറ്റവും പ്രധാനപ്പെട്ട ഉജ്ജ്വല പ്രതിഭയായ  ശ്രീനാരായണ ഗുരുദേവൻറെ പൂർണ്ണകായ പ്രതിമ രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ഥാപിക്കണമെന്ന്, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി. സി. തോമസ്.
      താൻ എംപിയായിരുന്ന കാലത്തു ഈ ആവശ്യം ശക്തമായി പാർലമെൻറിലും മറ്റു വേദികളിലും ഉന്നയിച്ചിട്ടുണ്ട്. അതിനു വേണ്ടി ചില പഠനങ്ങളും നടന്നിട്ടുണ്ട്. ഒരു സമയത്ത് അതിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടി നീക്കി, എന്നുവരെ അറിഞ്ഞെങ്കിലും, ഇന്നേവരെ അത് നടന്നിട്ടില്ല. അതുകൊണ്ട്, ഡൽഹിയുടെ സുപ്രധാനമായ ഒരു സ്ഥലത്ത് ഗുരുദേവ൯റെ  പൂർണ്ണകായ പ്രതിമ സ്ഥാപിക്കുകയും, അദ്ദേഹം ലോകത്തിനു നൽകിയ പ്രധാനപ്പെട്ട ആശയങ്ങൾ അവിടെ ആലേഖനം ചെയ്യുകയും ചെയ്യുന്നത് രാജ്യത്തിൻറെ യശ്ശസ്സിന് ഏറ്റവും ഗുണകരമായിരിക്കും. തോമസ് പറഞ്ഞു. ഇക്കാര്യം ഉന്നയിച്ചു കൊണ്ട് ഇന്ത്യൻ പ്രസിഡണ്ടിനും, പ്രധാന മന്ത്രിയ്ക്കും, തോമസ് ഇ-മെയിൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.
     ഗുരുദേവ൯റെ പേരിൽ നാണയം ഉണ്ടാക്കുവാനും താൻ  പറഞ്ഞ പ്രകാരം "ജഗത്ഗുരു ശ്രീനാരായണ ഗുരുദേവ്", എന്ന് അതിൽ ആലേഖനം ചെയ്യിക്കുവാനും തൻറെ പരിശ്രമഫലമായി സാധിച്ചു. അദ്ദേഹത്തി൯റെ 150ാം ജന്മവാർഷിക സമയത്താണ് അപ്രകാരം നാണയം ഇറക്കിയതെന്നും തോമസ് വ്യക്തമാക്കി.

Post a Comment

വളരെ പുതിയ വളരെ പഴയ